You are here

കല്ലിശേരിയുടെ കൊച്ചുസാര്‍ യാത്രയായി

കല്ലിശേരി: എബനേസര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനെ തുടര്‍ച്ചയായി നൂറുമേനി വിജയത്തിലേക്കു നയിച്ച പ്രിന്‍സിപ്പല്‍ കൊച്ചുസാറെന്ന തലപ്പാലയില്‍ ഏബ്രഹാം റ്റി. കുര‍്യന്‍ (47) ഹൃദയാഘാതത്തെത്തുടര്‍ന്ന് നവംബര്‍ 27 നു നിത‍്യതയിലേക്കു യാത്രയായി. സംസ്കാരം ഡിസംബര്‍ ഒന്നിനു പാസ്റ്റര്‍ കെ.എം. ജോണിന്റെ നേതൃത്വത്തില്‍ കല്ലിശേരി ഐപിസി സെമിത്തേരിയില്‍ നടത്തി. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, രാജു പൂവക്കാല, റ്റി.സി. കോശി, കെ.പി. കോശി, റ്റി.എം. കുരുവിള, മോന്‍സി വര്‍ഗീസ്, റ്റി.എം. തോമസ്, ലാസര്‍ വി. മാത‍്യു, കവി എന്‍റ്റിജെ കല്ലിശേരി, സാം ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ അനുശോചനം അറിയിച്ചു. പാസ്റ്റര്‍ കെ. ഷാജി ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ശാന്തനും മികച്ച സംഘാടകനുമായിരുന്ന പരേതന്‍ രണ്ടുതവണ കല്ലിശേരി ഐപിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സണ്ടേസ്കൂള്‍ അധ‍്യാ­പകനുമായിരുന്നു. കൊച്ചുസാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മികവാണു നിരവധി പ്രതിസന്ധികളില്‍ നിന്നു സ്കൂളിനെ ലക്ഷിച്ച് തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിക്കാനിടയായത്. നൂറുകണക്കിനു കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും വിദ‍്യാഭ‍്യാസപുരോഗതിക്കും വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. ഭാര‍്യ: എറണാകുളം പള്ളുരുത്തി കൊച്ചുപുരയ്ക്കല്‍ സിന്ധു. മക്കള്‍: ജോയല്‍, ജോഷ്, ജമീമ.ഗുഡ്ന‍്യൂസിനുവേണ്ടി പാസ്റ്റര്‍ ബിനോയ് മാത‍്യു ഭവനംസന്ദര്‍ശിച്ചു.

കുഞ്ഞൂഞ്ഞമ്മ ജോര്‍ജ്

ബുധനൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം കോലേത്ത് കര്‍മേലില്‍ കെ.എം. ജോര്‍ജിന്റെ ഭാര‍്യ കുഞ്ഞൂഞ്ഞമ്മ ജോര്‍ജ് (74) നവംബര്‍ 27 നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഡിസംബര്‍ ഒന്നിനു സഭാസെമിത്തേരിയില്‍ പാസ്റ്റര്‍ പി.ജെ. ജെയിംസ് നടത്തി. ഭവനത്തിലെ ശുശ്രൂഷയ്ക്കു പാസ്റ്റര്‍ എം.ജെ. അപ്പു നേതൃത്വം നല്‍കി. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, കെ.റ്റി. വര്‍ഗീസ്, സണ്ണി സഖറിയ, ബെന്നി ഡാനിയേല്‍, കെ.എം. ജോയി, ഷാജന്‍ പി. സാം, ജി. ബാബു, പി.എം. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുഡ്ന‍്യൂസിനുവേണ്ടി പ്രൊഫ. എം.കെ. സാമുവേല്‍ അനുശോചനം അറിയിച്ചു. പരേത അടൂര്‍ ഏനാത്ത് മോതിരപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: പാസ്റ്റര്‍ ഷാജി ജോര്‍ജ് (ന‍്യൂ ലൈഫ് ക്രിസ്ത‍്യന്‍ ഫെലോഷിപ്പ് ചര്‍ച്ച്, ഡല്‍ഹി), റെജി, വിജു, സജി. മരുമക്കള്‍ പൊന്നമ്മ, ബിന്ദു, എല്‍സി.

പൊടിയമ്മ ജോര്‍ജ്

കൊട്ടാരക്കര: വേങ്ങൂര്‍ ശാരോന്‍ സഭാംഗം മുളമൂട്ടില്‍ എം. ജോര്‍ജിന്റെ ഭാര‍്യ പൊടിയമ്മ ജോര്‍ജ് (65) നവംബര്‍ 21 നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം സഭാസെമിത്തേരിയില്‍ പാസ്റ്റര്‍ റ്റി.ജി. ജോര്‍ജുകുട്ടി നടത്തി. പാസ്റ്റര്‍ ജോര്‍ജുകുട്ടി ശുശ്രൂഷകള്‍ നിയന്ത്രിച്ചു. പാസ്റ്റര്‍മാരായ സാം പി. ദാനിയേല്‍, പി.എല്‍. തങ്കച്ചന്‍, കെ.എം. ജേക്കബ്, കെ.ഒ. ബാബു എന്നിവര്‍ പ്രസംഗിച്ചു. ഗുഡ്ന‍്യൂസിനുവേണ്ടി ജേക്കബ് ജോണ്‍ അനുശോചനം അറിയിച്ചു. മക്കള്‍: രാജു, റോസമ്മ, ഷീബ. മരുമക്കള്‍: മിനി, ബേബി, ഷാജന്‍.

റാഹേല്‍

തൃശൂര്‍: അയ്യന്തോള്‍ ഐപിസി സഭാംഗം കണ്ണാപുരത്ത് പരേതനായ ചാലിശേരി ജേക്കബിന്റെ ഭാര‍്യ റാഹേല്‍ (81) നവംബര്‍ 22 നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിറ്റേന്നു കരിപ്പക്കുന്ന് സെമിത്തേരിയില്‍ നടത്തി. പാസ്റ്റര്‍ ജോസഫ് ജോര്‍ജ് ശുശ്രൂഷ നിര്‍വഹിച്ചു. പാസ്റ്റര്‍ ജോബി കെ. വര്‍ഗീസ് നേതൃത്വം നല്‍കി. പാസ്റ്റര്‍മാരായ പി.വി. സുരേഷ്, ജോസ് അമ്പാട്ട്, സി.ഒ. ഡേവിഡ്, ഉമ്മന്‍ സി. ഏബ്രഹാം, ബാബു മോസസ്, ബിജു ജോസഫ്, ബ്രദര്‍ ടോണി ഡി. ചെവ്വൂക്കാരന്‍ തുടങ്ങിയവരും ഗുഡ്ന‍്യൂസിനുവേണ്ടി ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.വി. മാത‍്യുവും സംസാരിച്ചു. മക്കള്‍ സി.ജെ. പോള്‍സണ്‍, ബേബി, ലിസി, ജോളി.

Web Editor and Administrator : Sam Kondazhy Graphic Designer : Saji Naduvathra

©2014 GoodNews Weekly. All Rights Reserved