You are here

പെന്തെക്കോസ്തുകാര്ക്കു് ന്യൂ നപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും: അഡ്വ. വി.വി. ജോഷി

തിരുവല്ല: പെന്തെക്കോസ്തുകാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സംസ്ഥാന ന‍്യൂനപക്ഷ കമ്മീഷന്‍ ഉറപ്പുവരുത്തുമെന്ന് കമ്മീഷന്‍ അംഗം അഡ്വ. വി.വി. ജോഷി പ്രസ്താവിച്ചു. ആഗസ്റ്റ് 15 നു തിരുവല്ലയില്‍ നടന്ന പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത‍്യയുടെ ഏകദിന സെമിനാറില്‍ മുഖ‍്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രബല ക്രൈസ്തവ സമൂഹമാണു പെന്തെക്കോസ്തുകാര്‍. പക്ഷെ, ഇന്നും പലനിലയിലുള്ള അവഗണന അനുഭവിക്കുന്നുണ്ട്. ആരാധനാലനിര്‍മാണം, സെമിത്തേരി, സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഈ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നു ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല‍്യങ്ങളും നേടിക്കൊടുക്കാന്‍ കമ്മീഷന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. ഉമ്മന്റെ അധ‍്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് തോമസ് വടക്കേക്കുറ്റ് ഉദ്ഘാടനം ചെയ്തു. ''ഭാരത ക്രൈസ്തവര്‍: വര്‍ത്തമാനവും ഭാവിയും'' എന്ന വിഷയത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ് പ്രസംഗിച്ചു. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, പി.ജി. ജേക്കബ്, വി.ജി. തോമസ്കുട്ടി, പി.എം. ബേബി, കെ.സി. സണ്ണിക്കുട്ടി, ബ്രദര്‍ ടി.വി. ബാബു, മാത‍്യു പാലത്തിങ്കല്‍, രാജീവ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ ആര്‍. ഏബ്രഹാമിന്റെ സന്ദേശം ഇവാ. ജോണ്‍ പി. നൈനാന്‍ വായിച്ചു. പാസ്റ്റര്‍ ജോസ് അതുല‍്യയുടെ അധ‍്യക്ഷതയില്‍ റിട്ട. ഫസ്റ്റ് ക്ലാസ് ജുഡീഷ‍്യല്‍ മജിസ്ട്രേറ്റ് വി.ഇ. വര്‍ഗീസ് നിയമപഠനക്ലാസ് നയിച്ചു. പിസിഐ മെമെന്റോ ട്രഷറര്‍ പാസ്റ്റര്‍ ബേബി കടമ്പനാട് വയനാട് ജില്ലാ ജഡ്ജിയായി നിയമിതനായ ശ്രീ. വിന്‍സെന്റ് ചാര്‍ളിക്കു നല്‍കി ആദരിച്ചു. പാസ്റ്റര്‍മാരായ രാജു ആനിക്കാട്, എം.കെ. കരുണാകരന്‍, ജിജി ചാക്കോ, തോമസ് വര്‍ഗീസ്, പി. സൈലാസ്കുട്ടി എന്നിവര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം വഹിച്ചു.

കെ. ഏബ്രഹാമിന്റെ അധ‍്യക്ഷതയില്‍ ഉച്ചകഴിഞ്ഞു നടന്ന വനിതാസമ്മേളനം പിസിഐ പ്രസിഡന്റ് തോമസ് വടക്കേക്കുറ്റ് ഉദ്ഘാടനം ചെയ്തു. മറിയാമ്മ തമ്പി സന്ദേശം നല്‍കി, ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാര്‍ഥിച്ചു. സ്റ്റേറ്റ് വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി റോസക്കുട്ടി ടീച്ചറുടെ സന്ദേശം ഷേര്‍ലി സണ്ണി വായിച്ചു. ഗുഡ്ന‍്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ബ്രദര്‍ റ്റി.എം. മാത‍്യു, ജെയ്സ് പാണ്ടനാട്, അജി കുളങ്ങര, പാസ്റ്റര്‍ റോയി വാഴമുട്ടം, ബിജു വര്‍ഗീസ്, പി.ജി. ജോര്‍ജ്, ഐപിസി സോദരിസമാജം പ്രസിഡന്റ് ഏലിയാമ്മ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ഏലിയാമ്മ തോമസ് സ്വാഗതവും സെക്രട്ടറി ഷോളി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. ലില്ലി റെജി സങ്കീര്‍ത്തനം വായിച്ചു. ബിജോ ജോസ് അതുല‍്യ, ജോയമ്മ വര്‍ഗീസ് എന്നിവര്‍ പ്രാര്‍ഥിച്ചു.

Web Editor and Administrator : Sam Kondazhy Graphic Designer :Saji Naduvathra

©2014 GoodNews Weekly. All Rights Reserved