കുമ്പനാട് കണ്‍വന്‍ഷന്‍: മുഖ്യമന്ത്രി പങ്കെടുത്തു

പിഡിഎഫ് ജനുവരി 19, 2015

കുമ്പനാട്:വെള്ളിയാഴ്ച നടന്ന നവതിആഘോഷത്തിൻറെ സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തു സംസാരിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനോഭാവം ലോകത്തെ മാറ്റിമറിയ്ക്കുമെന്ന്  ReadMore

ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്, റീജിയന്‍ കണ്‍വന്‍ഷനുകള്‍ 26 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത‍്യ കേരളാ സ്റ്റേറ്റ്, റീജിയന്‍ കണ്‍വന്‍ഷനുകള്‍ ജനുവരി 26-ഫെബ്രുവരി ഒന്നുവരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലും പായിപ്പാട് മുക്കാഞ്ഞിരം പഴയിടത്ത് ഗ്രൗണ്ടിലുമായി നടക്കും.  ReadMore

പെന്തെക്കോസ്തു സത‍്യങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുക

കരിയംപ്ലാവ്: പഥ‍്യോപദേശവും ജീ­വിതവിശുദ്ധിയും അന‍്യംനിന്നുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തി­ല്‍ ദൈവജനം നിര്‍മല പെന്തെക്കോ­സ്തു സത‍്യങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കണമെന്നു പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടി പ്രസ്താവിച്ചു. ഡബ്ബ‍്യൂ. എം.ഇ. സഭകളുടെ 66 മതു കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ‍്യാജ ഉണര്‍വിന്റെ മേമ്പൊടി ചേര്‍ത്ത് ദുരുപദേശം പ്രചരിപ്പിക്കുന്നവരുടെ പിന്നാലെ വിശ്വാസസമൂഹം സഞ്ചരിക്കുകയാണ്. എന്നാ­ല്‍, അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോകുന്ന ഒരു സമൂഹമായി പെന്തെക്കോസ്തു മാറാതിരിക്കാന്‍   ReadMore

17-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 5-8

ഒറ്റപ്പാലം: 17-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ ടി.ഡി.ബാബു, അജി ആൻറണി, ബ്രദർ. സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഫേവറൈറ്റ് മെലഡീസ് സംഗീതം ആലപിക്കും. ഫെബ്രുവരി 6 വെള്ളി ഉപവാസപ്രാർതഥനയും 8 ഞായർ ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും ബൈബിൾ റാലിയും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷനിൽ ധാരാളംപേർ പങ്കെടുത്തുവരുന്നു.കൺവെൻഷൻ ഭാരവാഹികളായ പാസ്റ്റർ ഇ.പി വറുഗീസ്, പി.കെ.ദേവസി, പി.സി.ജോർജ്, സജി മത്തായി കാതേട്ട്, എൽ.ജസ്‍റ്റസ് തുടങ്ങിയവർ നേതൃത്വം നൽകും.

Web Editor and Administrator : Sam Kondazhy Graphic Designer : Saji Naduvathra

©2014 GoodNews Weekly. All Rights Reserved