ക്യാപ്റ്റൻ സാമൂവേൽ നിത്യതയിൽ
തൃശ്ശൂര്‍: മാറാനാഥാ ഇൻറർനാഷണൽ മിനിസ്ട്രി സ്ഥാപകൻ പാസ്റ്റര് എ. എം സാമൂവേൽ (ക്യാപ്റ്റൻ സാമൂവേൽ- 74) മെയ് 15 രാവിലെ 7-ന് നിത്യതയില്‍ ചേര്ക്ക്പ്പെട്ടു. സംസ്കാരം മെയ് 15 വൈകിട്ട് 4 നു തൃശ്ശൂര്‍ നെല്ലിക്കുന്ന് മക്പേല സെമിത്തേരിയിൽ. പ്രമുഖ പ്രസംഗകനും സുവിശേഷകനുമായിരുന്നു അദ്ദേഹം.
പ്രൊഫസര്‍ ടി.സി. മാത്യു നിത്യതയില്‍
ന്യൂയോര്‍ക്ക് : ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റ് റീജിയണ്‍ പ്രസിഡണ്ട് പാസ്റ്റര്‍ ടി.സി. മാത്യു (73) നിത്യതയില്‍ മാര്‍ച്ച് എട്ടിനു ചേര്‍ക്കപ്പെട്ടു. സംസ്കാരം 12നു നടത്തി. പ്രസംഗകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
നിങ്ങളുടെ സ്വപ്നങ്ങളെ ദൈവം സാക്ഷാത്ക്കരിക്കും : യോംഗി ചോ
അബുദാബി : ദൈവം തരുന്ന ഏതു സ്വപ്നവും വിശ്വാസത്തോടെ എറ്റെടുക്കുമ്പോള്‍ നടത്തിത്തരുവാന്‍ ശക്തനാണ് നാം വിശ്വസിക്കുന്ന ദൈവമെന്ന് ലോകത്തിലെ എറ്റവും വലിയ പെന്തെക്കോസ്തു സഭയുടെ പാസ്റ്റര്‍ ഡേവിഡ് യോംഗി ചോ പറഞ്ഞു. അബുദാബി ഷേയ്ക്ക് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 16,17 തീയതിയില്‍ നടന്ന സമാധാന ഉത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ എ.ജി. കണ്‍വന്‍ഷന്‍
കോഴിക്കോട് : എ.ജി മലബാര്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 23-26 വരെ കോഴിക്കോട് മറൈന്‍ ഗ്രൌണ്ടില്‍ നടക്കും .
പെന്തെക്കോസ്തുകാരുടെ വീടുകളിലെ കൂട്ടപ്രാര്‍ത്ഥന കോടതി നിരോധിച്ചിട്ടില്ല.
തിരുവല്ല : പെന്തെക്കോസ്തുകാരുടെ വീടുകളിലെ കൂട്ടപ്രാര്‍ത്ഥന ഹൈക്കോടതി നിരോധിച്ചിട്ടില്ലെന്നും വിധി പരാതിക്കാരനു മാത്രം ബാധകമെന്ന് പ്രസ്താവനയില്‍ ഐ.പി.സി. ജനറല്‍ പ്രസിഡന്റ്
ഭാരതപ്പുഴ കണ്‍വെന്‍ഷന്‍
ഒറ്റപ്പാലം :ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 15 ബുധന്‍ മുതല്‍ 19 ഞായര്‍ വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത് നടക്കും.
ബാംഗ്ലൂരില്‍ ക്രൈസ്തവ ദൈവാലയത്തിനു നേരെ വിണ്ടും ആക്രമണം
ബാംഗ്ളൂര്‍: നഗരത്തില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേ വീണ്ടൂം ആക്രമണം. പിള്ളാനാഗാര്‍ഡനിലെ അഗപ്പെ ചര്‍ച്ചിനു നേരെയാണു ആക്രമണം ഉണ്ടായത്. വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും പാസ്റ്റര്‍ റുബനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കയും ചെയ്തു.
എല്‍ . സാമിനെ ആദരിച്ചു.
തിരുവല്ല: പ്രമുഖ എഴുത്തുകാരനുംഗുഡ്ന്യൂസ് വീക്കിലി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ എല്‍.സാമിനെ പെന്തെക്കോസ്തല്‍ പ്രസ് അസോസിയേഷന്‍ ഫലകം നല്‍കി ആദരിച്ചു.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി സാഹിത്യ പ്രവര്‍ത്തനങ്ങിലെ സജീവസാന്നിധ്യമാണ് ഇദ്ദേഹം.
എംസിച്ചായന്‍ യാത്രയായി
പുറ്റടി: ആറര പതിറ്റാണ്ടിലേറെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ഐ.പി.സി കുമളി സെന്റര്‍ പാസ്റ്റര്‍ എം.സി ചാക്കോ (87) നവംബര്‍ 15 നു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്ക്കാരം 16നു നടത്തി.
പി.വൈ.പി.എ സംസഥാന ക്യാമ്പു പെരുമ്പാവൂരില്‍
കുമ്പനാട്: പി.വൈ.പി.എ 64-ആമതു സംസ്ഥാന ക്യാമ്പു ഡിസംബര്‍ 26 മുതല്‍ 28 വരെ പെരുമ്പാവൂര്‍ കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ നടക്കും
